ഓൺലൈൻ തട്ടിപ്പിൽ ഗായകൻ ഉണ്ണികൃഷ്ണന് പണം നഷ്‌ടമായി

07.06 PM 20/12/2016
unni_2012
ചെന്നൈ: ഓൺലൈൻ തട്ടിപ്പിൽ മലയാളി ഗായകൻ ഉണ്ണികൃഷ്ണന് പണം നഷ്‌ടമായി. ഒരു ലക്ഷം രൂപയാണ് ഉണ്ണികൃഷ്ണന്റെ അക്കൗണ്ടിൽനിന്നു നഷ്‌ടപ്പെട്ടിരിക്കുന്നത്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പണം നഷ്‌ടപ്പെട്ടതു സംബന്ധിച്ച് ഉണ്ണികൃഷ്ണൻ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്കു പരാതി നൽകി. നവംബർ 30ന് രാത്രിയിലാണ് തട്ടിപ്പ് നടന്നതെന്നു പരാതിയിൽ പറയുന്നു.