06:45 pm
ന്യുഡല്‍ഹി: നൈജീരിയയ്ക്കു സമീപം കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ നാവികസേന എഞ്ചിനീയര്‍ സന്തോഷ് ഭരദ്വാജിനെ സുരക്ഷിതനായി മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മാര്‍ച്ച് 26നാണ് ഭരദ്വാജ് കടല്‍ക്കൊള്ളക്കാരുടെ പിടിയിലായത്. ഭരദ്വാജിന്റെ മോചനവാര്‍ത്ത സുഷമ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
സിംഗപ്പൂര്‍ ആസ്ഥാനമായ ഷിപ്പിംഗ് കമ്പനിയായ ട്രാന്‍സോഷ്യന്‍ ലിമിറ്റഡില്‍ തേര്‍ഡ് എഞ്ചിനീയര്‍ ആണ് ഭരദ്വാജ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാലു സഹപ്രവര്‍ത്തര്‍ക്കൊപ്പമാണ് ഭരദ്വാജിനെ കടല്‍ക്കൊള്ളക്കാര്‍ പിടികൂടിയത്. നൈജീരിയന്‍ തലസ്ഥാനമായ ലാഗോസിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് സാമ്പതികി എന്ന കപ്പലില്‍ നിന്ന് ഇവരെ പിടികൂടിയത്.
ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയായ ഭരദ്വാജിന്റെ മോചനത്തിനായി സ്ഥലം എം.പി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബന്ധുക്കള്‍ കത്തയക്കുകയായിരുന്നു.