12:28pm 26/2/2016
ഒരു നടി കടുവയെ താലോലിക്കുക ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഗ്ലാമര്‍ താരം എമി ജാക്സന് ഇതൊന്നും ഒരു വിഷയമല്ല. കടുവയെ ഉമ്മ വച്ചു കൊണ്ട് കൊച്ചു കുട്ടിക്കെന്ന പോലെ കുപ്പിപാല് കുടിപ്പിക്കുകയാണ് നടി എമി ജാക്സണ്‍.
തന്റെ ആരാധകരെ ഞെട്ടിച്ച് എമി ജാക്സന്‍ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്തത്. തന്റെ നായ്ക്കുട്ടിക്ക് കളിക്കൂട്ടുകാരനെ കിട്ടിയെന്ന അടിക്കുറിപ്പും എമി ചിത്രത്തിന് നല്‍കിയിട്ടുണ്ട്.
മദിരാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തു വച്ച നടിയാണ് ബ്രിട്ടിഷ് വംശജയായ എമി ജാക്സന്‍. ഐ, തങ്കമകന്‍, താണ്ഡവം, സിംഗ് ഈസ് ബ്ലിംഗ്, ഏക് ദിവാനാ ധാ എന്നീവയാണ് എമിയുടെ പ്രധാന ചിത്രങ്ങള്‍.