കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

03:48 pm 25/8/2016

download (2)

കണ്ണൂര്‍: മുഴക്കുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. മണ്ഡലം കാര്യവാഹക് സുഗേഷിനാണ് വെട്ടേറ്റത്. കഴുത്തിനും വയറിനും വെട്ടേറ്റ സുഗേഷിന്റെ നില അതീവ ഗുരുതരമാണ്. ഇയാളെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയോടെയാണ് സംഭവം. മുഴക്കുന്നില്‍ നിര്‍മാണം നടക്കുന്ന വീട്ടിലേയ്ക്ക് ഇരച്ചുകയറിയ 30 അംഗ അക്രമി സംഘം ബോംബെറിഞ്ഞ് ഭീതിവിതച്ച ശേഷമാണ് ആക്രമണം നടത്തിയത്. സുഗേഷിനൊപ്പം മറ്റ് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്.