കണ്ണൂരില്‍ ടോള്‍ ബുത്തിലേക്ക് ലോറിയിടിച്ച് കയറി മൂന്ന് പേര്‍ക്ക് പരിക്ക്

02:51pm 8/8/2016
images

കണ്ണൂര്‍: മുഴപ്പിലങ്ങാട് ടോള്‍ ബുത്തിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കണ്‌ടെയ്‌നര്‍ ലോറി ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ടോള്‍ ബൂത്തിന്റെ കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചുകയറിയത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ കെട്ടിടത്തില്‍ കുടുങ്ങിയ നിലയിലാണ്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസും അഗ്നിശമന സേനയും തുടരുകയാണ്.

ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്‌ടോ എന്നും പരിശോധിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ നില ഗുരുതരമാണ്.