05:55pm 29/4/2016
കണ്ണൂര്‍ : കണ്ണൂരില്‍ തെങ്ങുകയറ്റ തൊഴിലാളി സൂര്യാതപമേറ്റ് മരിച്ചു. തടിക്കടവ് മണാടി വലിയ കരവത്ത് ജോയി (62) ആണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്.
റോഡിലൂടെ നടന്നുപോകവേയാണ് ഇയാള്‍ പൊള്ളലേറ്റ് കുഴഞ്ഞുവീണത്. വഴിയാത്രക്കാരായ സ്ത്രീകള്‍ അറിയിച്ചത് അനുസരിച്ച് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.