കണ്ണൂരില്‍ വന്‍തോതില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി

29-03-2016 11.37 AM
download
കണ്ണൂരില്‍ പൂട്ടിയിട്ടിരിക്കുന്ന വീട്ടില്‍നിന്നു വന്‍തോതില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി. കുടിയാന്മല തുരുമ്പി സ്‌കൂളിന് സമീപത്തെ അട്ടപ്പാട്ട് കുര്യന്‍ എന്ന കുഞ്ഞിന്റെ വീട്ടില്‍നിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന അലൂമിനിയം നൈട്രേറ്റ് കണെ്ടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയം നൈട്രേറ്റ് രഹസ്യവിവരത്തെ തുടര്‍ന്ന് കുടിയാന്മല പോലീസ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കുര്യന്‍ ഉത്സവസ്ഥലങ്ങളിലും മറ്റും കരിമരുന്ന് പ്രയോഗത്തിന് പോകുന്നയാളാണ്. വെടിമരുന്ന് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ലൈസന്‍സ് ഇല്ല. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്ത് തെരച്ചില്‍ ആരംഭിച്ചു.