കണ്ണൂരില്‍ സമാധാനചര്‍ച്ചക്ക് സി.പി.എം തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി

06:26 pm 16/10/2016
download

കണ്ണുർ: കണ്ണൂരില്‍ സമാധാനചര്‍ച്ചക്ക് സി.പി.എം തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചകള്‍ക്കായി ആർ.എസ്​.എസ് മുന്നോട്ട് വരണം. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്അമിത്ഷായാണ്. ആർ.എസ്​.എസുകാരോട്​ സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

ബി.ജെ.പി ചര്‍ച്ചക്ക്​ തയാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് പോകേണ്ട ആവശ്യം ആർ.എസ്​.എസിനും ബി.ജെ.പിക്കും ഇല്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് വ്യക്തമാക്കി.