കണ്ണൂരില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്കു പരിക്ക്

03:50pm 09/7/2016
download (2)

കണ്ണൂര്‍: ഇരിട്ടി ഉളിക്കല്‍ നുച്യാട് പാലത്തില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്കു പരിക്കേറ്റു. രാവിലെ 8.15 ഓടെയായിരുന്നു അപകടം. നുച്യാട് നിന്നും ഇരിട്ടിയിലേക്കു പോവുകയായിരുന്ന സോളാര്‍ ബസും നുച്യാടിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റവരെ ഇരിട്ടി, തലശേരി, കണ്ണൂര്‍ എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

നുച്യാട് സ്വദേശികളായ ആഗസ്തി (67), വത്സമ്മ (62), മൊയ്തീന്‍ (49), റീത്താമ്മ (58), സതി (46), ഷാര (24), ഷാജി (49), സില്‍വി (45), ജോസഫ് (57), ബിജു (36), രജനി (29), സുമ (35), വത്സമ്മ (65), സനീഷ് (35), റമീസ് (29), ആശാലത (49), ജോയി (60), എബിന്‍ (20), ബിജു (31), രഘു (67) തുടങ്ങി 25 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും ഇരിട്ടി ഫയര്‍ഫോഴ്‌സും ഉളിക്കല്‍ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.