കണ്ണൂരിൽ ഇന്ന്​ സി.പി.എം ഹർത്താൽ

08:40 am 11/10/2016
images

കണ്ണൂർ: സി.പി.എം പ്രവർത്തകൻ​ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച്​ കണ്ണൂരിൽ ഇന്ന്​ സി.പി.എം ഹർത്താൽ. രാവിലെ ആറ്​ മുതൽ വൈകിട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ. ​വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൂത്തുപറമ്പ് പാതിരിയാട്​ ​ സി.പി.എം ലോക്കൽ കമ്മറ്റി അംഗം കുഴിച്ചാലിൽ മോഹനനാണ്​ വെ​േട്ടറ്റ്​ മരിച്ചത്​. വാളാങ്കിച്ചാലിൽ ഇന്നലെ രാവിലെയായിരുന്നു അക്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.

അക്രമത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്നാണ്​ ആരോപണം. പാതിരിയാട്​ സി.പി.എം –ആർ.എസ്​.എസ്​ സംഘർഷം നിലനിന്നിരുന്നു.