കണ്ണൂരിൽ ബസ് ബൈക്കിലിടിച്ച് വിദ്യാർഥിനി മരിച്ചു

05:34 PM 29/09/2016
download (2)
കണ്ണൂർ: താഴേ ചൊവ്വയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. എസ്.എൻ കൊളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ആതിര (20) ആണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അതേ ദിശയിൽ വരികയായിരുന്ന ‘ഒമേഗ’ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 9.30നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആതിര ബസിനടിയിലേക്ക് വീണു.

ബസ് ജിവനക്കാർ അപകടം നടന്ന ഉടൻ ഒാടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും വിദ്യാർഥികളും ബസ് തല്ലിത്തകർത്തു. അമിത വേഗതയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ-തലശ്ശേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. രാഷ്ട്രീയ നേതാക്കളും പൊലീസുകാരുമെത്തി ചർച്ച നടത്തിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.