കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ 4000 മീറ്ററാക്കും

12:00PM 8/8/2016
download (4)
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ റണ്‍വേയുടെ ദൈര്‍ഘ്യം 4000 മീറ്ററാക്കാനാവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഭൂമി ഏറ്റെടുക്കാനാവശ്യമായ നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം പിണറായി വിജയന്‍ ആദ്യമായി വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിയപ്പോഴാണ് സുപ്രധാന തീരുമാനമുണ്ടായത്. ഞായറാഴ്ച മൂന്നു മണിയോടെ വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിയ മുഖ്യമന്ത്രിയെ കിയാല്‍ എം.ഡി വി. തുളസീദാസിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
റണ്‍വേ നീളം കൂട്ടുന്നതിന്‍െറ ഭാഗമായി ഏറ്റെടുക്കേണ്ട സ്ഥലമുള്‍പ്പെടെയുള്ള ഭാഗങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.