കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു.

02:20 pm 13/10/2016
images

കണ്ണൂര്‍: കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു. എസ്.ഡി.പി.ഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്‍റും പാചകത്തൊഴിലാളിയുമായ എം. ഫാറൂഖാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെ സിറ്റിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച പൊലീസ് പിക്കറ്റിങ്ങിന് മുന്നില്‍ വെച്ചാണ് ഫാറൂഖിനെ വെട്ടിയത്. നീര്‍ച്ചാല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കട്ട റഊഫ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ മുസ്ലിംലീഗ് പ്രവർത്തകനാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. റഊഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈകൾക്കും വയറിനും പരിക്കേറ്റ ഫാറൂഖിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. റഊഫിനെതിരെ നിരവധി പരാതികള്‍ നേരത്തെ ഉയര്‍ന്നുവന്നിട്ടും നടപടി ഉണ്ടായില്ലെന്ന് എസ്.ഡി.പി.ഐ നേതൃത്വം ആരോപിച്ചു.