കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മലയാളിയുടെ കാര്‍ തട്ടിയെടുത്തു

11:14 am 21/12/2016

images (2)

കുവൈത്ത് സിറ്റി: കുവൈത്തില്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മലയാളിയുടെ കാര്‍ തട്ടിയെടുത്തു. ഞായറാഴ്ച വൈകുനേരം മൂന്ന് മണിക്ക് ഫര്‍വാനിയായ ക്ലിനിക്കിന് എതിര്‍വശത്തായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ റിജോ വിക്ടറിന്റെ കാമ്രി കാറാണ് അക്രമി തട്ടിയെടുത്തത്. കാറിലിരുന്ന ഭാര്യയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഇത്.
ഇറങ്ങിയ ഉടനെ ഓടി ഭര്‍ത്താവിന്റെ അടുത്ത് ചെന്ന് കാര്യങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന്, ഒരു ടാക്സിയിര്‍ ഫര്‍വാനിയ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.ഇന്നലെ കോടതിയില്‍പോയി അനുബന്ധ നടപടികളും പൂര്‍ത്തീകരിച്ചട്ടുണ്ട്. സമാനമായ സംഭവം നാല് ദിവസം മുമ്ബ് പ്രസ്തുത ഏരിയായില്‍ നടന്നിട്ടുള്ളതായി പോലീസ് പറഞ്ഞന്ന് ഇവര്‍ പറയുന്നു.