കനയ്യ കുമാറിനു നേരെ ചെരുപ്പേറ്

4:16pm 24/3/2016
download
ഹൈദരാബാദ്: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ഹൈദരാബാദില്‍ ചെരുപ്പേറ്. പത്രസമ്മേളനം നടത്തുന്നതിനിടെ ഗോസംരക്ഷക പ്രവര്‍ത്തകനായ നരേഷ് കുമാറാണ് ചെരുപ്പെറിഞ്ഞത്. കനയ്യകുമാര്‍ ദേശദ്രോഹിയാണെന്നും ഇതുപോലുള്ളവരെ സംസാരിക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞായിരുന്നു ചെരുപ്പേറ്.

പൊലീസ് എത്തി ചെരുപ്പെറിഞ്ഞയാളെ നീക്കിയതിന് ശേഷമാണ് പത്രസമ്മേളനം തുടര്‍ന്നത്. ‘ഇത്തരം സംഭവങ്ങള്‍ തന്നെ ബാധിക്കുന്നില്ല. നിങ്ങള്‍ എന്തുതന്നെ ചെയ്?താലും ഞാന്‍ പേടിക്കില്ല. എന്‍േറത് ഗാന്ധിമാര്‍ഗമാണ്പത്രസമ്മേളനം തുടര്‍ന്നുകൊണ്ട് കനയ്യ പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭീഷണിയിലാണ്. തങ്ങള്‍ രാഷ്ട്രീയം കളിക്കുയാണെന്നാണ് ആരോപണം. യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ഥികളാണോ സര്‍ക്കാറാണോ രാഷ്ട്രീയം കളിക്കുന്നത്. വിമര്‍ശന ബുദ്ധിയെ പ്രോത്‌സാഹിപ്പിക്കുകയാണ് സര്‍വകലാശാലകളുടെ പ്രാഥമിക ദൗത്യം. സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്നത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് കനയ്യ പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് കനയ്യ ഹൈദരാബാദിലെത്തിയത്. രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വി.സിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അഭിസംബോധന ചെയ്യാന്‍ കനയ്യ കാമ്പസില്‍ കടക്കുന്നത് പൊലീസ് തടഞ്ഞിരുന്നു.