കനേഡിയൻ സംഗീതജ്‌ഞൻ ലിയൊണാർഡ് കോഹൻ അന്തരിച്ചു

01.05 PM 11/11/2016
cohen_1111
ന്യുയോർക്ക്: ഗായകനും സംഗീതജ്‌ഞനുമായ ലിയൊണാർഡ് കോഹൻ (82) അന്തരിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. കാനഡയിലെ മോൺട്രിയലിൽ ജനിച്ച പിന്നീട് കലിഫോർണിയയിലേക്കു താമസം മാറ്റി. ഗായകൻ, സംഗീതജ്‌ഞൻ, കവി എന്നീ നിലകളിൽ അദ്ദേഹം മികവ് പുലർത്തി.

അദ്ദേഹത്തിന്റെ ഹല്ലേലുയ്യ എന്ന ഗാനം വളരെ പ്രശസ്തമാണ്. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആൽബം പുറത്തിറങ്ങിയത്.