കബഡി ലോകക്കപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ .

10;20 am 22/10/2016

images (6)
അഹമ്മദാബാദ്: തായ്ലാന്‍റിനെ തകര്‍ത്ത് ഇന്ത്യ കബഡി ലോകക്കപ്പിന്‍റെ ഫൈനലില്‍ കടന്നു. ഇന്ത്യ നാളെ നടക്കുന്ന ഫൈനലില്‍ ഇറാനുമായി മത്സരിക്കും. അഹമ്മദാബാദില്‍ നടന്ന സെമിഫൈനലില്‍ തായ്ലാന്‍റിന്‍റെ യുവടീമിനെ പരിചയ സമ്പന്നരായ ഇന്ത്യന്‍ നിര ശരിക്കും തര്‍ത്തു. 20നെതിരെ 73 പോയന്‍റിനായിരുന്നു ഇന്ത്യയുടെ വിജയം.
രണ്ടാംപാതിയില്‍ എതിരില്ലാതെ 18 പോയന്‍റുകളാണ് ഇന്ത്യന്‍ നിര നേടിയത്. പ്രദീപ് നര്‍വാല്‍ ഇന്ത്യയ്ക്കായി 14 പോയന്‍റുകള്‍ നേടി. അജയ് താക്കൂര്‍ 11 പോയന്‍റ് നേടിയപ്പോള്‍ നിഥിന്‍ തോമര്‍ 7 പോയന്‍റ് നേടി.