കബാലി ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍

01.12 AM 15-07-2016
kabali-story_647_030316111117
സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ടാണു നിര്‍മാതാവായ കലൈപുലി എസ്. താണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഒരു പകര്‍പ്പില്‍നിന്ന് അനധികൃതമായി നിരവധി പകര്‍പ്പുകള്‍ നിര്‍മിക്കുന്നതായും ഇത് കൈമാറുന്നതു നിര്‍മാതാവിനു വന്‍ സാമ്പത്തികനഷ്ടം ഉണ്്ടാക്കുന്നതായും ഇദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ അനധികൃത ഡൗണ്‍ലോഡിംഗ് പ്രോത്സാഹിപ്പിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും തടയാന്‍ ട്രായിയോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. രജനീകാന്തും രാധികാ ആപ്‌തെയും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രം ഈ മാസം 22നാണു റിലീസ് ചെയ്യുന്നത്.