കബാലി: രജനികാന്തിന്റെ ആമുഖ രംഗം ചോര്‍ന്നു

12:00pm 21/7/2016
images
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ കബാലിയിലെ അദ്ദേഹത്തിന്റെ ആമുഖ രംഗം (ഇന്‍ട്രൊഡക്ഷന്‍ സീന്‍) ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കാതിരിക്കാന്‍ നിര്‍മ്മാതാവ് കോടതിയില്‍നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍, ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി നേരത്തേ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് മിനിറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം.

നിര്‍മാതാവ് കലൈപുള്ളി എസ്. ധാനുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജപതിപ്പ് പുറത്തിറക്കുന്നതിനെതിരേ 169 ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളെ വിലക്കിയിരുന്നു. എന്നാല്‍, ഠമാശഹഞീരസലൃ.െരീാ ആണ് ചിത്രം ചോര്‍ത്തിയതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 20ന് രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കായി അമേരിക്കയില്‍ കബാലിയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.