ചെന്നൈ: സാഹിത്യകാരി കമലാ സുറയ്യയുടെ ജീവതം സിനിമയാകുന്നു. തെന്നിന്ത്യന്‍ നടി വിദ്യാബാലന് കമലാ സുറയ്യയായി വേഷമിടുന്നത് . കമല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമേയം കമലാ സുറയ്യയുടെ സംഭവബഹുലമായ വ്യക്തിത്വവും സാഹിത്യ ജീവിതവുമാണ്. അവരുടെ ജീവിതത്തിലും എഴുത്തിലും സംഭവിച്ചിട്ടുള്ള യാഥാര്‍ഥ്യങ്ങളും സാങ്കല്പികതയും കൂട്ടിച്ചേര്‍ത്തതാണ് സിനിമയെന്ന് കമല്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഇതുമായി ബന്ധപ്പെട്ട് വിദ്യയുമായി സംസാരിച്ചിരുന്നെന്നും റോള്‍ സന്തോഷത്തോടെ അവര്‍ സ്വീകരിച്ചതായും കമല്‍ പറഞ്ഞു.
വിദ്യക്കൊപ്പം പൃഥ്വിരാജും സിനിമയില്‍ പ്രധാനവേഷം ചെയ്യും. പൃഥ്വിരാജിന്റെ വേഷം തീരുമാനമായിട്ടില്ളെന്നും മറ്റ് സിനിമകളുടെ തിരക്കുകളില്‍ ആയതിനാല്‍ അതിനുശേഷം അദ്ദേഹവുമായി സംസാരിച്ച് തീരുമാനിക്കുമെന്നും കമല്‍ പറഞ്ഞു. ഇംഗ്ളീഷില്‍ തയാറാക്കിയ തിരക്കഥ മലയാളത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഈവര്‍ഷം ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കുമെന്നും കമല്‍ വ്യക്തമാക്കി.