കമല്‍ഹാസന് ഷവലിയാര്‍ പുരസ്കാരം

10:17 am 22/08/2016
download (6)
പാരിസ്: തമിഴ്നടന്‍ കമല്‍ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്‍െറ ഷവലിയാര്‍ പുരസ്കാരം. പ്രതിഭകളായ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്കാരമാണിത്. ശിവാജി ഗണേഷന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, നന്ദിതാ ദാസ്, ശാരൂഖ് ഖാന്‍ എന്നിവരും നേരത്തേ ഈ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. ബഹുമതി തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും അവാര്‍ഡ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുന്നതായും കമല്‍ഹാസന്‍ പറഞ്ഞു.