കമ്മട്ടിപ്പാടം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

07:03pm 24/5/2016

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ‘കമ്മട്ടിപ്പാടം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ‘കാത്തിരുന്ന പക്ഷി ഞാന്‍’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് കെ ഈണം നല്‍കിയിരിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം എറണാകുളത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയും, ആ വളര്‍ച്ചയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപ്പോയവരുടെ, പ്രത്യേകിച്ച് ദളിതുകളുടെ, നേരെയുണ്ടായ അനീതിയും സത്യസന്ധമായും ധീരമായും അവതരിപ്പിച്ചതിന് മികച്ച പ്രതികരണങ്ങള്‍ നേടി കൊണ്ടിരിക്കുകയാണ്.
ഒഫീഷ്യല്‍ സോങ്ങ് വീഡിയോ ങൗ്വശസ247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍
രാജീവ് രവി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കമ്മട്ടിപ്പാടം’ ഒരു ആക്ഷന്‍ സിനിമയാണ്. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.