14:49 PM 07/05/2016
ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം രാജീവ് രവി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്ര൦ ‘കമ്മട്ടിപ്പാട’ത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. മധു നീലകണ്ഠൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് നടനും സംവിധായകനുമായ പി. ബാലചന്ദ്രനാണ്. ഷോണ്‍ റോമിയാണ് നായിക. സൗബിന് ഷാഹിര്‍, വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍ ലേ എന്നിവരും ചിത്രത്തിലുണ്ട്.
ബി. അജിത്കുമാറാണ് എഡിറ്റിങ്. വിനായകന്, യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ പ്രേം മേനോന് ആണ് ചിത്രം നിര്‍മിക്കുന്നത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ സെഞ്ച്വറി റിലീസുമായി ചേര്‍ന്നാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.