കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

09:45 am 8/11/2016

– എ.സി. ജോര്‍ജ്
Newsimg1_63394852
ഹ്യൂസ്റ്റന്‍: ജോലിയില്‍ നിന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും മെഡികെയര്‍, മെഡികെയ്ഡ്, ഒബാമാകെയര്‍ എന്നീ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വിഷയങ്ങളെപ്പറ്റി വിശദീകരിക്കുന്നതിന് സൗജന്യ മെഡിക്കല്‍ സെമിനാര്‍ നവംബര്‍ 12, ശനിയാഴ്ച നാലു മുതല്‍ ആറു മണിവരെ സ്റ്റാഫോര്‍ഡിലുള്ള എഡ്വിന്‍സ് നക്‌ലക്‌സ് നഴ്‌സിംഗ് സെന്റര്‍ (ദേശി ഡിസ്കൗണ്ട് ഗ്രോസേഴ്‌സ് ആന്റ് ഗസല്‍ ഇന്ത്യ റസ്റ്റോറന്റ് -കള്‍ക്ക് അടുത്ത് ) വെച്ച് നടത്തുന്നതാണ്.

മിസ്. സിബി തോമസ് മെഡിക്കല്‍ സെമിനാര്‍ ക്ലാസ് നല്‍കുന്നു. യൂനിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റനില്‍ നിന്ന് എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദവും സോഷ്യല്‍ വര്‍ക്കര്‍ ആയി പ്രവര്‍ത്തിച്ച് പരിചയവുമുള്ള വ്യക്തിയാണ് സിബി തോമസ്. ജോലിയില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നവരും വിരമിച്ചവരും അവശ്യം അറിഞ്ഞിരിക്കേണ്ട മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സംബന്ധമായ വിഷയങ്ങളും ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള വിശദവിവരങ്ങളും സെമിനാറില്‍ നിന്ന് ലഭിക്കും. കമ്മ്യൂണിറ്റി അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് സര്‍വീസ് സംഘടിപ്പിക്കുന്ന വിജ്ഞാനപ്രദമായ സെമിനാറില്‍ പങ്കെടുക്കുവാന്‍ മലയാളി സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

നൈനാന്‍ മാത്തുള്ള – 832-495-3868, അബ്രഹാം തോമസ് – 832-922-8187, പൊന്നുപിള്ള – 281-261-4950, ഷിജി മോന്‍ – 832-755-2867, തോമസ് തയ്യില്‍ – 832-282-0484, കെ.കെ. ചെറിയാന്‍ – 281-242-4718, റനി കവലയില്‍ – 281-300-9777