കരസേനയുടെ ഭാഗമാവാന്‍ നഴ്സിങ് ബിരുദമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

02:09 pm 25/07/2016
download (6)
മിലിട്ടറി നഴ്സിങ് സര്‍വിസിലേക്ക് ഷോര്‍ട്ട് സര്‍വിസ് കമീഷന് ആഗസ്റ്റ് മൂന്നുവരെയാണ് അപേക്ഷിക്കേണ്ടത്. എം.എസ്സി (നഴ്സിങ്)/ പി.ബി ബി.എസ്സി (നഴ്സിങ്) യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്.

സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അവിവാഹിതര്‍, വിവാഹിതര്‍, വിവാഹമോചനം നേടിയവര്‍, വിധവകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 1981 ആഗസ്റ്റ് രണ്ടിനും 1995 ആഗസ്റ്റ് മൂന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

സെപ്റ്റംബര്‍ ഒന്നാം വാരത്തിലോ രണ്ടാം വാരത്തിലോ പരീക്ഷ നടക്കും. 100 മാര്‍ക്കിന്‍െറ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക. നഴ്സിങ്, ജനറല്‍ ഇംഗ്ളീഷ്, ജനറല്‍ നോളജ് വിഭാഗത്തില്‍പെട്ട ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. നെഗറ്റീവ് മാര്‍ക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് സെപ്റ്റംബര്‍ അവസാന വാരത്തോടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

200 രൂപ അപേക്ഷ ഫീസ് പെയ്മെന്‍റ് ഗേറ്റ് വേ സംവിധാനം വഴി അടക്കാം. www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.