കരിങ്കുന്നം 6സി’ന്റെ ഫസ്റ്റ്‌ലുക്

10:17am 4/4/2016

12924443_448417172032616_2098411872437120272_n

മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചിനെ അവതരിപ്പിക്കുന്ന ചിത്രം കരിങ്കുന്നം 6സിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപു കരുണാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ്‌മേനോന്‍, ലെന, ബാബു ആന്റണി, സുധീര്‍ കരമന, സുദേവ് നായര്‍, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ജേക്കബ് ഗ്രിഗറി, പത്മരാജ്, രതീഷ്,സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, വിജയകുമാര്‍, നന്ദു, ശ്രീജിത്ത് രവി, മണിക്കുട്ടന്‍, സാനിയ, വിവേക് ഗോപന്‍, റനീഷ്, മദന്‍മോഹന്‍, അംബിക, ഗോപന്‍, ബിനീഷ് കൊടിയേരി, നിര്‍മാതാവ് ഷാജി നടേശന്‍, സംവിധായകനായ ശ്യാമപ്രസാദ്, മേജര്‍ രവി എന്നിവരും ചിത്രത്തിലുണ്ട്. അരുണ്‍ലാല്‍ രാമചന്ദ്രന്റെതാണ് തിരക്കഥ. സംഗീതം രാഹുല്‍ രാജ്. ജെ.കെ. ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.