കരിപ്പൂര്‍ വിമാനത്താവള വികസനം: സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു

02:51 PM 09/08/2016
download (1)
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സംഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് സെന്‍റിന് മൂന്ന് മുതല്‍ 10 ലക്ഷം വരെ നല്‍കാനാണ് തീരുമാനം. മന്ത്രി കെ.ടി.ജലീലിൻെറ അധ്യക്ഷതയില്‍ മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

വിഷയം പഠിക്കാന്‍ ടെക്നിക്കല്‍ കണ്‍സല്‍ടന്‍സിയെ ഉടൻ നിയോഗിക്കും. ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധമായവരില്‍ നിന്ന് സ്ഥലം ഏറ്റെടുത്ത് രജിസ്ട്രേഷനും പണവും കൈമാറാനും യോഗത്തിൽ ധാരണയായി. ജനപ്രതിനിധികളും സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സമരസമിതി പ്രവർത്തകർ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി.