കരുണ ചാരിറ്റീസ് ന്യൂയോര്‍ക്ക് ജീവകാരുണ്യ ധനസമാഹരണം നടത്തുന്നു

09:33 am 5/10/2016
Newsimg1_76569542
ന്യൂയോര്‍ക്ക്: കഴിഞ്ഞ 23 വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ “കരുണ ചാരിറ്റീസ് ന്യൂയോര്‍ക്ക്’ ഈവര്‍ഷത്തെ ധനസമാഹരണം ഡിന്നറോടും വിവിധ കലാപരിപാടികളോടും കൂടി വിപുലമായി നടത്തപ്പെടുന്നു. ഒക്‌ടോബര്‍ എട്ടിനു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂജേഴ്‌സിയിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വച്ചാണ് പരിപാടി അരങ്ങേറുന്നത് (1050 King George Post Road, Edison, NJ 08837) കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകളായി വിവിധ ലോകരാഷ്ട്രങ്ങളിലുള്ള നിര്‍ധനരും, നിരാലംബരും, നിസ്സഹായരുമായ പതിനായിരക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പുവാന്‍, താങ്ങും തണലുമാകാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഈ ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തകരെ സഹായിക്കുവാന്‍ നല്ലവരായ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. നാളിതുവരെ ഒരു മില്യന്‍ ഡോളറിന്റെ ധനസഹായം നല്‍കുവാന്‍ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. 6 മണി മുതല്‍ ലഘുഭക്ഷണം, 7 മണി മുതല്‍ 11 മണി വരെ ഡിന്നറും, കലാപരിപാടികളും അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാറാമ്മ (ഡെയ്‌സി) 718 442 5656, സ്മിത മനോജ് (732 549 3000), ഡോ. ലുലു തോമസ് (718 351 4906), ഷീലാ ശ്രീകുമാര്‍ (732 925 8801), റോസമ്മൂ താഞ്ചന്‍ (718 447 2398), പ്രേമ ആന്ദ്രപ്പള്ളിയാല്‍ (908 470 0486), സുപ്രഭാ നായര്‍ (718 727 8787).