കരോള്‍ട്ടണ്‍ ബൈബിള്‍ ചാപ്പല്‍ വിബിഎസ് ജൂലൈ 11 മുതല്‍ 16 വരെ

04:15pm 25/6/2016
unnamed
കരോള്‍ട്ടണ്‍(ഡാലസ്) ന്മ കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഈ വര്‍ഷം ജൂലൈ 11 മുതല്‍ 16 വരെ.

കരോള്‍ട്ടണ്‍ ഓള്‍ഡ് ഡന്റല്‍ റോഡിലുളള ചാപ്പലിലാണ് വിബിഎസ് നടക്കുന്നത്. എട്ടാം ഗ്രേഡ് വരെയുളള കുട്ടികള്‍ക്ക് ജാതിമത ഭേദമെന്യേ പങ്കെടുക്കാം. ആദ്യ അഞ്ചു ദിവസം വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് വിവിധ പരിപാടികള്‍ . ബൈബിള്‍ പഠനം, കഥ, ഗാനപരിശീലനം, കലാ– കായിക വിനോദങ്ങള്‍ തുടങ്ങിയവയ്ക്ക് പരിശീലനം ലഭിച്ച അധ്യാപകര്‍ നേതൃത്വം നല്‍കും. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍ കൂട്ടി രജിസ്ട്രര്‍ ചെയ്യുന്നതിനും www.beliversbiblechapal.net

ശനിയാഴ്ച രാവിലെ 10.30 മുതല്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പ്രത്യേക കാര്‍ണിവലും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോര്‍ജ് കുര്യന്‍ : 214 728 0430
ജെറി മോഡിയില്‍ : 817 734 6991
ജിജി തോമസ് : 214 675 3638
ജോസ് പൊമ്മനശേരി :972 571 4226