കര്‍ണാടകത്തില്‍ വന്‍ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിക്കുന്നു

07:55 pm 12/9/2016
download (3)
ബംഗളൂരു: കാവേരി നദീജല തര്‍ക്ക പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ സംഘര്‍ഷമൊഴിയുന്നില്ല. ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. തര്‍ക്ക പ്രശ്‌നത്തില്‍ 12,000 അടി വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ് ഇത്.
വെള്ളം വിട്ടു നല്‍കുന്നതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഉത്തരവ് പുറപ്പെടുവിച്ചതിനൊപ്പം ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.