കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 3 മരണം

11:51am 27/7/2016
download

ബംഗളൂരു: കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 3 പേര്‍ മരിച്ചു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹുബ്ബള്ളിക്കടുത്ത് വരൂരില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ബംഗളൂരുവില്‍ നിന്ന് ദര്‍വാഡിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്വകാര്യ കമ്പനിയുടെ ബസായ ദുര്‍ഗാമ്പ മോട്ടോര്‍സിനാണ് തീപിടിച്ചത്. നോണ്‍ എസി സ്ലീപ്പര്‍ ബസാണ് ഇത്. പുലര്‍ച്ചെ 5 മണിക്കും 5.30നും ഇടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ബസിന് പുറകിലാണ് തീപിടിച്ചതെന്നാണ് സൂചന. അപകട സമയത്ത് രണ്ട് ഡ്രൈവര്‍മാരും ഒരു ക്ലീനറും ബസിലുണ്ടായിരുന്നു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.