കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനു ഷിക്കാഗോയിലെ തുരുത്തി നിവാസികള്‍ സ്വീകരണം നല്‍കി

08:09am 14/9/2016

Newsimg1_21387712
ഷിക്കാഗോ: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ജന്മനാടായ തുരുത്തിയില്‍ നിന്നും ഷിക്കാഗോയിലേക്ക് കുടിയേറിപ്പാര്‍ത്ത ബന്ധുക്കളും സുഹൃത്തുക്കളും ബിഷപ്പ് ഹൗസില്‍ പ്രഭാതഭക്ഷണം ഒരുക്കി സ്വീകരിച്ചു. ഈ കുടുംബാന്തരീക്ഷത്തില്‍ പിതാവ് അവരുമായി സൗഹൃദം പങ്കിട്ടു. തിരുത്തി നിവാസികള്‍ അവരുടെ നാടിന്റെ അഭിമാനമായ പിതാവുമായുള്ള നിമിഷങ്ങള്‍ അഭിമാനപൂര്‍വ്വം നെഞ്ചിലേറ്റി.

ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് എന്നിവരും ബഹുമാനപ്പെട്ട വൈദീകരും ചടങ്ങില്‍ പങ്കെടുത്തു. കൊച്ചുവീട്ടില്‍, കല്ലിട്ടേതില്‍ (വാണിയപ്പുരയ്ക്കല്‍), ഊരേത്ത്, കട്ടത്തറ, കളത്തില്‍ എന്നീ കുടുംബക്കാരാണ് ഈ ഒത്തുചേരലിനു നേതൃത്വം കൊടുത്ത­ത്.