കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി

12;20 pm 28/09/2016
download (6)
ഇന്ത്യയിലുള്ള പാക് കലാകാരൻമാർക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ സംവിധായകൻ കരൺ ജോഹറിനും മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ ഭീഷണി. കരൺ ജോഹറിന്‍റെ പുതിയ ചിത്രം ‘യേ ദിൽ ഹേ മുഷ്കി’ലിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധവുമായി നവനിർമാൺ സേന രംഗത്തെത്തിയത്.

കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസിനു മുന്നിലാണ് നവനിർമാൺ സേന പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെതുടർന്ന് പ്രൊഡക്ഷന്‍ ഹൗസിനു മുന്നില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വന്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും എം.എന്‍.എസ് നേതാക്കള്‍ വ്യക്തമാക്കി.