കറന്‍സികള്‍ അസാധുവാക്കിയ നടപടി: ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി

08:06 pm 12/11/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_11656361
ന്യൂയോര്‍ക്ക്: ഇന്ത്യാ ഗവണ്‍മെന്റ് 1000-ത്തിന്റെയും , 500-ന്റെയും കറന്‍സികള്‍ അസാധുവാക്കിയ നടപിടിമൂലം പ്രവാസികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട്കള്‍ക്കു അമേരിക്കയിലെ പ്രവാസി സംഘടനളുടെ സംഘടനആയ ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി. പ്രവാസികളുടെ ബുദ്ധിമുട്ട്കളെ നോക്കാതെ എടുത്ത നടപിടികള്‍ക്ക് ,അമേരിക്കയില്‍ തന്നെ കറന്‍സികള്‍ മാറി എടുക്കാനുള്ള സൗകര്യം ഉണ്ടാക്കണം എന്നും ഫൊക്കാന ഇന്‍ഡ്യ ഗവണ്‍മെന്റിനോട് ആവിശ്യപ്പെട്ടു. ഈ അറിയിപ്പ് കണ്ടപ്പോള്‍ തന്നെ ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍കിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഓഫീസ്മായി ബന്ധപ്പെടുകയും പ്രവാസികളുടെ ബുദ്ധിമുട്ട്കള്‍ നിക്കാന്‍ ആവിശ്യമായ നടപിടികള്‍ സ്വീകരിക്കണം എന്ന് ആവിശ്യപ്പെടുകയുംചെയ്തു. പക്ഷേ അതിനുള്ള സൗകര്യമോ നിയമോ ഇല്ലാ എന്നാണ് ബാങ്കില്‍ നിന്നും അറിയാന്‍ സാധിച്ചത്.( ന്യൂയോര്‍കിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഓഫീസില്‍1000, 500 രൂപ കറന്‍സികള്‍ മറാം എന്ന തെറ്റായ വാര്‍ത്ത പലരും പരത്തുന്നുണ്ട്).

ഇന്ത്യാ ഗവര്‍മെന്റ് 1000ത്തിന്റെയും, 500ന്റെയും കറന്‍സികള്‍ അസാധുവാക്കിയ പ്രഖ്യാപനംഅമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ അമ്പരപ്പും ആശങ്കയും ഉണ്ടാക്കി. നാട്ടില്‍ നിന്ന് വരുമ്പോഴും , തിരികെ പോകുബോഴും ഉള്ള ആവിശ്യത്തിന് വേണ്ടി അമേരിക്കയിലെ മിക്ക പ്രവാസി ഇന്ത്യക്കാരുടെയും കയ്യില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഉണ്ട് . ചെറിയ തുകയാണെങ്കിലും ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ ഈ വരുന്ന ഡിസംബര്‍ 30നകം അത് മാറ്റിയെടുക്കേണ്ടതായി വരുന്നു. ഈ വര്‍ഷം ഡിസംബര്‍ 30 നകം നാട്ടില്‍ പോകാത്തവര്‍ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ ഉള്ളവര്‍ആയ നോണ്‍ റെസിഡന്റ്‌സ് ഇന്ത്യന്‍സ്‌ന് ഒരു ചഞഛ അക്കൗണ്ടില്‍ കൂടെ മാത്രമേ 1000, 500 രൂപ മാറിയെടുക്കാന്‍ സാധിക്കുകയുള്ളു.

ഡിസംബര്‍ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫിസിലും അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകുമെങ്കിലും വിദേശ രാജ്യങ്ങളില്‍ രൂപ കൈവശമുള്ളവര്‍ എങ്ങനെ പണം മാറ്റിയെടുക്കുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. അന്തരാഷ്ട്ര ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് പ്രവാസി ലോകം ആവശ്യപ്പെടുന്നത്. അമേരിക്കയിലെ പ്രവാസികള്‍ക്ക് തല്‍ക്കാലം രൂപ വിനിമയം ചെയ്യാന്‍ സാദ്ധ്യമല്ല. കോഓപ്പറേറ്റീവ് ബാങ്ക്കളെ പോലുള്ള ചെറിയ ബാങ്ക്കളില്‍ രൂപമാറ്റിയെടുക്കുമെന്നതില്‍ യാതൊരുവിധമായ നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത് .

ഇന്ത്യന്‍ പ്രവാസികളുടെ കൈയിലുള്ള ചെറിയ തോതിലുള്ള കറന്‍സിയുടെ ശേഖരം എന്തു ചെയ്യണമെന്ന ആശങ്കയിലാണ് എല്ലാവരും. പ്രധാന അന്തര്‍ദേശീയ മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇതേവരെ യാതൊരു നിര്‍ദ്ദേശവും കിട്ടിയിട്ടില്ല. ഡിസംബര്‍ 30 ന് മുമ്പ് നാട്ടില്‍ പോകുന്നവര്‍ക്ക് പണം മാറാന്‍ അവസരം ലഭിക്കും. അതിന് കഴിയാത്തവര്‍ നാട്ടില്‍ പോകുന്നവരുടെ പക്കല്‍ കൊടുത്തയക്കേണ്ടിവരും. രണ്ടാമത് ഒരാള്‍ക്ക് 500, 1000 രൂപാ കറന്‍സികള്‍ മാറാന്‍ നോമിനേഷന്‍ നല്‍കിയാലും, ഇതിന് വേണ്ടി ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടത് പ്രശ്‌നമാകും. ഈ വിഷയത്തില്‍ റിസര്‍വ് ബാങ്കും, ധനകാര്യ വകുപ്പും ഈ വിഷയത്തില്‍ ഇതേവരെ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.

അമേരിക്കയില്‍ തന്നെ കറന്‍സികള്‍ മാറി എടുക്കാനുള്ള സൗകര്യം എത്രയും പെട്ട്ന്നുതന്നെ നടപ്പാക്കണം എന്ന് ഫൊക്കാനക് വേണ്ടി തമ്പി ചാക്കോപ്രസിഡന്റ്; ഫിലിപ്പോസ് ഫിലിപ്പ്ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ് ട്രഷറര്‍; ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ജോയ് ഇട്ടന്‍എക്‌സി. വൈസ് പ്രസിഡന്റ് എന്നിവര്‍ അഭ്യര്‍ഥിച്ചു