കറുകുറ്റി ട്രെയിന്‍ അപകടം; സെക്ഷന്‍ എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

05-31 AM 01-09-2016
Mangalore_Express_Accident_760x400
കൊച്ചി: കറുകുറ്റി ട്രെയിന്‍ അപകടത്തിന്റെ പേരില്‍ സെക്ഷന്‍ എഞ്ചിനീയര്‍ രാജു ഫ്രാന്‍സീസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റെയില്‍വേ പിന്‍വലിച്ചു. രാജു ഫ്രാന്‍സീസിന്റെ വിശദീകരണം കൂടി കേട്ടശേഷമാണ് നടപടി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനല്ലെന്ന എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
രാജു ഫ്രാന്‍സീസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയ്‌ക്കെതിരെ റെയില്‍വേ എഞ്ചിനീയര്‍മാര്‍ രംഗത്തെത്തിയിരുന്നു. ട്രെയിന്‍ അപകടത്തിനു കാരണം അറ്റകുറ്റപ്പണിയിലെ വീഴ്ചയെന്ന പ്രാഥമിക റിപ്പോര്‍ര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ വിധേയമായി സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറായ രാജു ഫ്രാന്‍സിസിനെ റയില്‍വേ സസ്‌പെന്‍ഡ് ചെയ്തത്.
ഓഗസ്റ്റ് 28ന് പുലര്‍ച്ചെ 2.15നാണ് തിരുവനന്തപുരംമംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്.