കല­യുടെ ഓണാ­ഘോ­ഷവും ഇന്ത്യന്‍ സ്വാത­ന്ത്ര്യ­ദി­നാ­ഘോ­ഷവും സെപ്റ്റം­ബര്‍ 3-ന്

11:28 am 18/8/2016

Newsimg1_91421754
ഫില­ഡല്‍ഫിയ: ഡെല­വെ­യര്‍വാ­ലി­യിലെ മല­യാ­ളി­ക­ളുടെ സാമൂ­ഹി­ക­-­സാം­സ്കാ­രിക സംഘ­ട­ന­യായ കല (മ­ല­യാളി അസോ­സി­യേ­ഷന്‍ ഓഫ് ഡെല­വെ­യര്‍വാ­ലി) യുടെ 2016­-ലെ ഓണാ­ഘോ­ഷവും, എഴു­പ­താ­മത് ഇന്ത്യന്‍ സ്വാത­ന്ത്ര്യ­ദി­നവും സംയു­ക്ത­മായി സെപ്റ്റം­ബര്‍ മൂന്നിന് ശനി­യാഴ്ച ആഘോ­ഷി­ക്കു­ന്നു.

ആഘോ­ഷ­പ­രി­പാ­ടി­കള്‍ ഫില­ഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരം­ഭി­ക്കും.

വിഭ­വ­സ­മൃ­ദ്ധ­മായ ഓണ­സ­ദ്യ­കൊ­ണ്ടും, വൈവി­ധ്യ­മാര്‍ന്ന കലാ­പ്ര­ക­ട­ന­ങ്ങള്‍കൊണ്ടും ധന്യ­മാ­ക്ക­പ്പെ­ടുന്ന ആഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ രാഷ്ട്രീ­യ- സാംസ്കാ­രിക രംഗത്തെ പ്രമു­ഖര്‍ വിശി­ഷ്ടാ­തി­ഥി­ക­ളാ­യി­രി­ക്കുമെന്ന് സംഘാ­ട­കര്‍ അറി­യി­ച്ചു. അഡ്രസ്: 1009 Unruh Ave, Philadelphia, PA 19111.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: സണ്ണി ഏബ്രഹാം (പ്ര­സി­ഡന്റ്) 484 716 1636, രേഖാ ഫിലിപ്പ് (സെ­ക്ര­ട്ട­റി) 267 519 7118, ജോജോ കോട്ടൂര്‍ (ട്ര­ഷ­റര്‍) 610 308 9829, അലക്‌സ് ജോണ്‍ (ചെ­യര്‍, ഓണം കമ്മി­റ്റി) 215 715 8114.