കലക്ടറുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

10.39 PM 27-05-2016
download
കൊച്ചി: ദര്‍ബാര്‍ഹാളിന് സമീപം എറണാകുളം കലക്ടറുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.ലോയേഴ്‌സ് എന്‍വയോന്മെന്റ് അവയര്‍നസ് ഫോറം നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തത്. അപകടാവസ്ഥയിലാണോയെന്ന് വിലയിരുത്താതെ മരം മുറിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടുവെന്നാരോപിച്ചായിരുന്നു ് ഹരിജി.
ഇന്നലെ രാവിലെ 11 മണിക്കാണ് കലക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള 50 വര്‍ഷത്തിലധികം പഴക്കമുളള മരംമുറിക്കാന്‍ ശ്രമം തുടങ്ങിയത്. വിവരമറിഞ്ഞ് രണ്ട് മണിയോടെ എറണാകുളം സൗത്തില്‍ ദര്‍ബാര്‍ ഹാളിന് അടുത്തുള്ള കലക്ടറുടെ വസതിക്ക് സമീപത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ മരത്തിന്റെ ശിഖരങ്ങള്‍ നീക്കം ചെയ്ത് തുടങ്ങിയിരുന്നു. ഉടന്‍ ഇവര്‍ ഇടപെട്ട് മരം മുറിക്കുന്നത് നിര്‍ത്തിക്കുകയായിരുന്നു. ഡിഎഫ്ഒ യുടെ പെര്‍മിഷന്‍ ഇല്ല എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പരിസ്ഥിതി സ്‌നേഹികള്‍ സ്ഥലത്തെത്തിയത്. ആളുകളുടെ ജീവന് ഭീഷണി ഉണ്ടായാല്‍ മാത്രമേ മരം മുറിക്കാവൂ എന്നും അങ്ങനെ ആയാല്‍ സോഷ്യല്‍ ഡിഎഫ്ഒ വന്നു ഒരു മണിക്കൂര്‍ സമയം കൊണ്ട് പരിശോധന നടത്തുകും വേണം. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ മരം മുറിക്കാനായി കലക്ടര്‍ തുനിഞ്ഞത് ഔദ്യോഗിക വസതിയുടെനിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണെന്ന് ഇവര്‍ ആരോപിച്ചു.