കലബുറഗി റാഗിങ്: ഒന്നും രണ്ടും പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

08:20 PM 22/07/2016
download (1)
ബംഗളൂരു: കലബുറഗി നഴ്സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥി അശ്വതി റാഗിങ്ങിനിരയായ കേസിൽ ഒന്നും രണ്ടും പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ആഗസ്റ്റ് അഞ്ചുവരെ ജില്ലാ സെഷന്‍സ് കോടതി നീട്ടിയത്.

നേരത്തെ, ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജി പ്രേമാവതി മനഗോളി തള്ളിയിരുന്നു. എന്നാൽ, മൂന്നാം പ്രതി ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, പ്രതികളായ ലക്ഷ്മി, ആതിര എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി കലബുറഗി ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും.