കലാഭവന്‍ മണിക്ക് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആദരാഞ്ജലികള്‍

01:08PM 21/3/2016

ജോയിച്ചന്‍ പുതുക്കുളം
kalabhavanmani_pic1
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി പ്രവാസികളുടെ മനംകവര്‍ പ്രതിഭാധനനായ കലാകാരന്‍ കലാഭവന്‍ മണിയുടെ ദീപ്തസ്മരണകള്‍ക്കു മുില്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹം അശ്രുപൂജകള്‍ അര്‍പ്പിക്കുതായി സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട അറിയിച്ചു. കലയുടെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് മലയാളത്തെ സ്‌നേഹിക്കു ഏവരുടേയും വ്യക്തിപരമായ നഷ്ടംകൂടിയാണ്. നാട്ടില്‍നിന്ന് വിദൂരദേശത്ത് ജീവിതംകരുപ്പിടിപ്പിക്കു നമ്മെ ഗൃഹാതുരസ്മരണകളുണര്‍ത്തി കലയുടെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്ന കലാഭവന്‍ മണി നാടന്‍പാട്ടുകള്‍ പാടിയും, സ്വഭാവനടനായും, വില്ലനായും അഭ്രപാളികളില്‍ തിളങ്ങിയും നമ്മുടെ ഹൃദയഭിത്തികളില്‍ സ്‌നേഹക്കൂടൊരുക്കിയ പ്രിയങ്കരനായിരുു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുതോടൊപ്പം ദുര്‍ഖാര്‍ത്തരായ കുടുംബാംഗങ്ങളുടെ തീവ്രദുഖത്തില്‍ പങ്കുചേരുതായും സാമുവേല്‍ കോശി അറിയിച്ചു.

വലിയൊരു കലാകാരന്റെ വേര്‍പാടിനൊപ്പം ഉയര്‍ുവ ദുരൂഹത ഞെട്ടലുളവാക്കുതായും, കലാഭവന്‍ മണിയുടെ മരണത്തിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്തി സത്യം പുറത്തുകൊണ്ടുവരാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെുന്ന പ്രതീക്ഷിക്കുതായി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി, റോഷന്‍ മാമ്മന്‍ (സെക്ര’റി), ജോര്‍ജ് പീറ്റര്‍ (ട്രഷറര്‍), സണ്ണി കോിയൂര്‍ (വൈസ് പ്രസിഡന്റ്), ആന്റോ ജോസഫ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.