അച്ഛന്റെ വേര്‍പാടിന്റെ വേദനയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ ശ്രീലക്ഷ്മിക്ക് ഉന്നത വിജയം. നാല് എ പ്ലസും ഒരു ബി പ്ലസും നേടിയാണ് നടന്‍ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി വിജയിച്ചത്. മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ശ്രീലക്ഷ്മി ഉന്നത വിജയം കരസ്ഥമാക്കിയത് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
എന്റെ ചേട്ടന് ഒരുപാട് സന്തോഷമായിക്കാണും. ഒരു പക്ഷേ ഒരു മിന്നാമിന്നിയായി വന്ന് ഈ സന്തോഷത്തില്‍ പങ്കുചേരുമായിരിക്കും- രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സി.എം.ഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി. അച്ഛന്റെ വേര്‍പാടിന്റെ വേദനയിലും അധ്യാപകരുടെ പിന്തുണയോടെയാണ് ശ്രീലക്ഷ്മി പരീക്ഷ എഴുതിയത്.
പേരാമ്പ്രയിലെ സരസ്വതി വിന്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ശ്രീലക്ഷ്മി പുറത്തേക്കിറങ്ങിയത്. വേദന നിറഞ്ഞ ദിവസങ്ങളില്‍ ശ്രീലക്ഷ്മിക്ക് അധ്യാപകരും സുഹൃത്തുക്കളും പിന്തുണ നല്‍കി.