കലാഭവന്‍ മണിയുടെ മരണം; സാമ്പിളുകള്‍ തിരികെ വാങ്ങി

29-03-2016 11.45 AM
Kalabhavan-Mani-fined
കലാഭവന്‍ മണിയുടെ മരണത്തെത്തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകള്‍ അന്വേഷണ സംഘം തിരികെ വാങ്ങി. ആദ്യം ശേഖരിച്ച രക്തവും ആന്തരികാവയവങ്ങളും തെളിവുകളുമാണ് തിരികെ വാങ്ങിയത്. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ നിന്നാണ് ഇവ തിരികെ വാങ്ങിയത്. മരണ കാരണം കീടനാശിനിയാണെന്ന് കണ്ടത്തിയത്് കാക്കനാട്ടെ ലാബായിരുന്നു. തിരികെ വാങ്ങിയ തെളിവുകളുള്‍പ്പെടെയുള്ളവ ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം.