കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും തരികിട സാബു

04:22pm 30/5/2016
download
കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും നടന്‍ തരികിട സാബു. മണിയുടെ ശരീരത്തില്‍ വിഷമദ്യം കണ്ടെത്തിയതില്‍ സാബു മോനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്നും ഇരുവരെയും പോലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സാബുവിനെ പ്രകോപിപ്പിച്ചത്.
പോലീസ് മുറ എന്താണെന്നു കൂടി ഈ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സാബു കമന്റ് ബോക്‌സില്‍ രാമകൃഷ്ണനെതിരെ അസഭ്യ വാക്കുകളാണ് പ്രയോഗിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ കയറാന്‍ പോലും മണി അനുവദിക്കാതിരുന്ന ആളാണ് തന്നെ ചോദ്യം ചെയ്യണം എന്ന് പറയുന്നത്. തന്നെ കുറേ നാളായി മണിയുടെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ രാമകൃഷ്ണന്‍ ശ്രമിക്കുന്നു.
ആദ്യം പ്രതികരിക്കാതിരുന്നത് സഹോദരന്‍ മരിച്ച ആളിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ്. ഇനി അത് പ്രതീക്ഷിക്കരുതെന്നും സാബു പറയുന്നു. പോസ്റ്റിലും കമന്റിലും ഉടനീളം രാമകൃഷ്ണനെ വ്യക്തിപരമായി അവഹേളിക്കുന്ന പദപ്രയോഗങ്ങളാണ് സാബു നടത്തിയിരിക്കുന്നത്. സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് എന്ന പേരില്‍ ചില കടുത്ത അസഭ്യവാക്കുകള്‍ എഡിറ്റു ചെയ്യുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്