കല്‍പ്പനയുടെ വിയോഗം അറിഞ്ഞ് ഉള്ളില്‍ കരഞ്ഞ് ജഗതി

hqdefault

കാര്‍ അപകടത്തിന്റെ ആഘാതത്തില്‍ വീട്ടില്‍ വിശ്രമിക്കുന്ന ജഗതിക്ക് മറ്റൊരു ആഘാതമായാണ് സഹപ്രവര്‍ത്തകയായ കല്‍പ്പനയുടെ മരണ വാര്‍ത്ത എത്തിയത്.
മിണ്ടാന്‍ പോലുമാകാതെ വിശ്രമിക്കുന്ന ജഗതി ടെലിവിഷനിലൂടെയാണ് കല്‍പ്പനയുടെ മരണവാര്‍ത്ത അറിഞ്ഞത്. മരണവാര്‍ത്ത അറിഞ്ഞ ശേഷം ടി.വി ഓഫ് ചെയ്യാന്‍ അദ്ദേഹം കുടുംബാംങ്ങളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും പ്രതികരിക്കാതെ കിടപ്പു മുറിയിലേക്ക് തന്നെ അദ്ദേഹം മടങ്ങി. പിന്നെ കിടക്കയില്‍ മുഖം പൂഴ്ത്തി അദ്ദേഹം കിടന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.സ്‌ക്രീനില്‍ ഏറ്റവും ചിരിപ്പിച്ച ജോടികളാണ് ജഗതിയും കല്‍പ്പനയും.
അലിബാബയും ആറരക്കളലന്‍മാരും എന്ന ചിത്രത്തിലെ വൈഷണവജതെ എന്ന വരികളില്‍ ഇരുവരും താരജോടികളായി മലയാളികളെ ചിരിപ്പിച്ചതിന് കണക്കില്ല.