കളളവോട്ട് ചെയ്ത ഹിസ്പാനിക്ക് യുവതിയെ അറസ്റ്റ് ചെയ്തു

011:51 pm 4/11/2016

പി. പി. ചെറിയാന്‍
ORTEGA-R
ഡാലസ് : വോട്ട് ചെയ്യുന്നതില്‍ നിയമപ്രകാരം അവകാശമില്ലാത്ത റോസ മറിയ ഒര്‍ട്ടേഗ(35) ഡാലസ് കൗണ്ടി പോളിങ് ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു ടെറന്റി കൗണ്ടി ജയിലിലടച്ചു.

നിയമ വിരുദ്ധമായി വോട്ട് ചെയ്യുന്നത് സെക്കന്റ് ഡിഗ്രി ഫെലൊനിയായിട്ടാണ് കണക്കാക്കുന്നത്.20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. റോസ ഒരു അമേരിക്കക്കാരനെ വിവാഹം ചെയ്തു ജീവിക്കുന്നെങ്കിലും അമേരിക്കന്‍ പൗരത്വം ഇല്ലാത്തതിനാല്‍ വോട്ട് ചെയ്യുന്നതിനവകാശമില്ല.

ടറന്റ് കൗണ്ടിയില്‍ വോട്ടര്‍ അപേക്ഷ നല്‍കിയെങ്കിലും അര്‍ഹതയില്ലാത്ത തിനാല്‍ തളളിക്കളഞ്ഞിരുന്നു. അഞ്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും അപേക്ഷ നല്‍കിയിരുന്നതായി ടറന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് വക്താവ് ഹാരി വൈറ്റ് പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന ഏര്‍ലി വോട്ടിങ്ങില്‍ ടറന്റ് കൗണ്ടിയില്‍ വോട്ട് ചെയ്യാതെ ഡാലസ് കൗണ്ടിയിലാണ് റോസ വോട്ടു ചെയ്തതും. തുടര്‍ന്ന് നടന്ന പരിശോധനയില്‍ റോസ 2004 മുതല്‍ അഞ്ചു തവണ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 10,000 ഡോളറിന്റെ ബോണ്ടില്‍ ജാമ്യം അനുവദിച്ചു.

ഇത്തവണ നടക്കുന്ന വാശിയേറിയ പ്രസിഡന്റ് തിര!ഞ്ഞെടുപ്പില്‍ അനധികൃത മായി വോട്ട് രേഖപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കഠിനമായ ശിക്ഷയാണ് ലഭിക്കുക എന്ന് ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.