കള്ളപ്പണക്കാരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും; വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍’

08:37am 6/4/2016
images (1)
ദില്ലി: പനാമയില്‍ വ്യാജ കമ്പനിയുടെ പേരില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും. 12 വര്‍ഷമായി സിംഗപൂരില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിന്റെ പേരാണ് പട്ടികയിലുള്ളത്. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. 12 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍പ്പെടില്ലെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി. ആദ്യം പുറത്തുവന്ന പട്ടികയില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡിഎല്‍എഫ് കമ്പനി ഉടമ കെ.പി. സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകളുണ്ടായിരുന്നു.കള്ളപ്പണക്കാരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും; വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍’

ദില്ലി: പനാമയില്‍ വ്യാജ കമ്പനിയുടെ പേരില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും. 12 വര്‍ഷമായി സിംഗപൂരില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിന്റെ പേരാണ് പട്ടികയിലുള്ളത്. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. 12 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍പ്പെടില്ലെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി. ആദ്യം പുറത്തുവന്ന പട്ടികയില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡിഎല്‍എഫ് കമ്പനി ഉടമ കെ.പി. സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകളുണ്ടായിരുന്നു.