കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി

02:40 pm 17/12/2016
images (1)

ന്യൂഡല്‍ഹി: രാജ്യത്തെ കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കഴിഞ്ഞ ദിവസം ലോക്​സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ്​ ​ജയ്​റ്റ്​ലിയുടെ വിശദീകരണം. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് മുമ്പോ ശേഷമോ കള്ളപ്പണം സംബന്ധിച്ച കണക്ക്​ സർക്കാറി​െൻറ കൈയിലില്ലെന്ന്​ അദ്ദേഹം അറിയിച്ചു.

അതേസമയം ഇന്ന്​ ഫിക്കിയുടെ ജനറൽ കൗൺസിലിൽ സംസാരിക്കവെ നോട്ട്​ പിൻവലിച്ച നടപടിയെ ജെയ്​റ്റ്​ലി പുകഴ്​ത്തി. നോട്ട്​ പിൻവലിക്കൽ ഇന്ത്യയുടെ ധീരമായ നടപടിയാണെന്ന്​ അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ മാത്രമല്ല അത്​ നടപ്പിൽ വരുത്താനും രാജ്യത്തിന്​ കഴിയുമെന്ന്​ നോട്ട്​ നിരോധനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും ജെയ്​റ്റ്​ലി കൂട്ടിച്ചേർത്തു. ലോകത്തെ മറ്റ്​ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക രംഗവുമായി താരത്മ്യം ​െചയ്യു​േമ്പാൾ ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയിൽ മികച്ച മാറ്റം പ്രകടമാണെന്ന്​ അദ്ദേഹം പറഞ്ഞു.

ജി.എസ്​.ടി ബില്ല്​ പാസാക്കിയതിന്​ ശേഷം കുറെ നടപടികൾ ജി.എസ്​.ടി കൗൺസിലിന്​ പൂർത്തിയാക്കാനുണ്ട്​​. പാർലമെൻറിൽ​ ഇത്​ സംബന്ധിച്ച ബില്ല്​ പാസാക്കണം​. ജി.എസ്​.ടി സംബന്ധിച്ച ഭേദഗതികൾ പാസാക്കുന്നതിന്​ ബുദ്ധിമുട്ട്​ ഉണ്ടാകുമെന്ന്​ ​ കരുതുന്നില്ലെന്നും എപ്രിൽ 1ന്​ തന്നെ ജി.എസ്​.ടി. നടപ്പാക്കാനാകുമെന്നാണ്​ പ്രതീക്ഷയെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

നോട്ട്​ പിൻവലിക്കലുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ജെയ്​റ്റ്​ലി അറിയിച്ചു.യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിപ്പിക്കാനുളള ബ്രക്​സിറ്റ്​ ഹിതപരിശോധന ഫല​ം അത്​ഭുതപ്പെടുത്തിയെന്നു ജെയ്​റ്റ്​ലി പറഞ്ഞു.