കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

12.12 AM 25-04-2016
images

ദക്ഷിണാഫ്രിക്കയില്‍ കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. പുനലൂര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ജലവിഭവവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയറുമായ പുനലൂര്‍ തൊളിക്കോട് മുളന്തടം പാര്‍വ്വതി കോട്ടേജില്‍ എന്‍. ശശി (64)യാണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ മുസാംബിക് ഹിമായിയോയിലായിരുന്നു ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.