‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

10 :57 am 30/9/2016

നവാഗതരായ തോമസ്-ലിജു തോമസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ട്രൈലർ പുറത്തിറക്കിയത്. ആസിഫ് അലി, ബിജുമേനോന്‍, നരേന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, സുനില്‍ സുഖദ, ഗണപതി, അഭിഷേക്, സുധി കോപ്പ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, ദിനേശ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ലെന, ബിന്ദു പണിക്കര്‍, ചിത്രാ ഷേണായി, വീണാ നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. തോമസുകുട്ടി, മാര്‍ട്ടിന്‍ ഡ്യുറോ എന്നിവരുടെതാണ് തിരക്കഥ. കാമറ ഷഹനാദ് ജലാല്‍. ഗാനങ്ങള്‍ റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍. സംഗീതം- വിനു തോമസ്,ജേക്ക്‌സ്,ബിജോയ്. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.