കശ്മീരിലെ ബന്ദിപ്പോറില്‍ ഏറ്റുമുട്ടല്‍

02:41 pm 2/09/2016
download (6)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപ്പോറിലെ അരാഗം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
അഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം ഗ്രാമം വളഞ്ഞിരിക്കുകയാണ്. ഉറി ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരര്‍ ജനവാസകേന്ദ്രങ്ങളില്‍ ഒളിച്ചിരുന്നാണ് ആക്രമണം നടത്തുന്നത്.