കശ്മീരിലെ സ്ഥിതിഗതികളില്‍ നേരിയ പുരോഗതി.

09:20 am 6/10/2016
images (4)
ശ്രീനഗര്‍: ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കശ്മീരിലെ സ്ഥിതിഗതികളില്‍ നേരിയ പുരോഗതി. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് 89ാം ദിനവും തുടര്‍ന്നെങ്കിലും ജനം സാധാരണജീവിതത്തിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. താഴ്വരയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ സ്വകാര്യ വാഹനങ്ങളും ബസ് ഒഴികെയുള്ള പൊതുവാഹനവും ഓടിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും സ്കൂളുകളില്‍ അധ്യാപകര്‍ ഹാജരാവുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.